കുടുംബശ്രീ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ

Share:

തൃശൂർ : കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂരിൽ പുതുതായി ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിലേയ്ക്ക് സൂപ്പർവൈസർ, അക്കൗണ്ടന്റ്, സെയിൽസ്മാൻ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു.

എംബിഎ മാർക്കറ്റിംഗ് ആണ് സൂപ്പർവൈസറുടെ യോഗ്യത. ബികോമും ടാലി പരിജ്ഞാനവുമാണ് അക്കൗണ്ടന്റിന്റെ യോഗ്യത. പത്താം ക്ലാസ്സാണ് സെയിൽസ്മാന്റെ യോഗ്യത.

സൂപ്പർവൈസർ, അക്കൗണ്ടന്റ് തസ്തികളിലേക്ക് അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.

തൃശ്ശൂർ കോർപ്പറേഷൻ, പുഴക്കൽ, ഒല്ലൂക്കര, വടക്കാഞ്ചേരി ബ്ലോക്ക് പരിധിയിലുളള താമസക്കാർക്ക് മുൻഗണന.

അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട സിഡിഎസ് ഓഫീസുകളിൽ ലഭിക്കും.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ഫെബ്രുവരി പത്ത് വൈകീട്ട് നാല് മണിക്കം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ 3 എന്ന വിലാസത്തിൽ സമർപ്പിക്കണം.

ഫോൺ: 0487 2362517.

Share: