കുടുംബശ്രീയില്‍ കരാര്‍ നിയമനങ്ങള്‍
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലേക്കും വിവിധ ജില്ലാ മിഷനുകളിലേക്കും കരാര്‍ അടിസ്ഥാനത്തിലുള്ള പ്രോഗ്രാം മാനേജര്‍ (അഗ്രികള്‍ച്ചര്‍), സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍ (അഗ്രികള്‍ച്ചര്‍) തസ്തികകളില്‍ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. താല്‍പ്പര്യവും യോഗ്യതയും പരിചയസമ്പത്തുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ അപേക്ഷകള്‍ പി.ബി.നം. 436, തൈക്കാട് പി.ഒ., തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വൈബ്‌സൈറ്റ് (www.kudumbashree.org) സന്ദര്‍ശിക്കുക.