ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റൻറ്
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പര്‍: 4/2019 ഒഴിവുകളുടെ എണ്ണം: 13.
ശമ്പളം: 15,700-33,400 രൂപ
3-1-2013ലെ GO (P) NO.1/13/SJD ഉത്തരവ് അനുസരിച്ച് 3 % ഒഴിവുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായം : 18-36. ഉദ്യോഗാര്‍ഥികള്‍ 02.01.1983-നും 01.01.2001-നുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ മറ്റു പിന്നാക്ക വിഭാഗത്തില്‍ പ്പെട്ടവര്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍ പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സ് ലഭിക്കും.
യോഗ്യത : ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും 60 ശതമാനമോ അതില്‍ കൂടുതലോ (അഗ്രിഗേറ്റ്) മാര്‍ക്കോടുകൂടിയ കൊമേഴ്‌സ് ബിരുദം.
അപേക്ഷ: കേരള പി.എസ്.സിയുട ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അവസാന തീയതി: 2019 മാര്‍ച്ച് 06