പി എസ് സി – അപേക്ഷകരുടെ സംഖ്യ വർധിക്കുന്നു : വി ഇ ഒ 12.5 ലക്ഷം അപേക്ഷകർ
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 12,54,961. പത്ത് ലക്ഷം അപേക്ഷകളാണ് പ്രതീക്ഷിച്ചതെങ്കിലും പന്ത്രണ്ടര ലക്ഷം കടന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍. ഒന്നര ലക്ഷം പേരാണ് ഇവിടെ അപേക്ഷിച്ചിട്ടുള്ളത്. 2018 ഡിസംബര്‍ 29-നും 31-നുമായി രണ്ടു ഘട്ടങ്ങളിലായി 165 തസ്തികകളിലേക്കാണ് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചത്.
ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ക്ക് 80,515 അപേക്ഷ ലഭിച്ചു.
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവർ കം ഓഫീസ് അറ്റന്‍ഡന്റിന് 40,996 പേര്‍ അപേക്ഷിച്ചു.
സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിലേക്കുള്ള കംപ്യൂട്ടര്‍ അസിസ്റ്റന്റാകാന്‍ 33,941 പേരുടെ അപേക്ഷ ലഭിച്ചു.
വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റിന് അപേക്ഷിച്ചത് 33,435 പേര്‍.
സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റിന്റെ രണ്ടാമത്തെ വിജ്ഞാപനത്തിന് 30,577 അപേക്ഷകളാണ് ലഭിച്ചത്.
പൊതുമരാമത്ത്/ജലസേചന വകുപ്പുകളില്‍ സിവില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയ്ക്ക് അപേക്ഷ നല്‍കിയത് 30,576 പേർ .
വനിതാശിശുവികസന വകുപ്പില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ക്ക് 17,332 പേരുടെ അപേക്ഷകള്‍ ലഭിച്ചു.
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറടക്കം 165 തസ്തികകളിലേക്കുള്ള അപേക്ഷാ സ്വീകരണം പൂര്‍ത്തിയായി. ജനുവരി 30 ആയിരുന്നു അവസാന തീയതി.
ഇനി പരീക്ഷാ പരിശീലനത്തിൻറെ നാളുകളാണ്.
സഹകരണ വകുപ്പിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍, എല്‍.ഡി ടൈപ്പിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യന്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ്, പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകളും ഉടനെയുണ്ടാകും.
മത്സര പരീക്ഷകൾക്ക് തയ്യാറാകുന്നവർക്ക് ഓൺലൈനിൽ പഠിക്കാനും കഴിവ് പരിശോധിക്കാനുമുള്ള വിപുലമായ സൗകര്യമാണ് കരിയർ മാഗസിൻ ( www.careermagazine.in ) ഒരുക്കിയിട്ടുള്ളത്.