കെ ജി ടി ഇ പ്രിൻറിംഗ് ടെക്‌നോളജി; മെയ് 13 വരെ അപേക്ഷിക്കാം
കണ്ണൂർ : സി-ആപ്ടും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ കെ ജി ടി ഇ കോഴ്‌സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് 2022-23 അധ്യയന വര്‍ഷം അപേക്ഷിക്കാവുന്ന തീയതി മെയ് 13വരെ നീട്ടി.
എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒബിസി/എസ്ഇബിസി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
സി-ആപ്ടിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സെന്ററുകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്.
അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്ട്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും.
ഫോണ്‍: 0495 2723666, 0495 2356591.
വെബ്‌സൈറ്റ് : www.captkerala.com