കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ

Share:

തിരുഃ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് ആനിമേഷൻ ഫിലിംമേക്കിംഗ് ( 12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ് (12 മാസം) എന്നിവയാണ് കോഴ്‌സുകൾ.
അടിസ്ഥാന യോഗ്യത: പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി. അപേക്ഷാഫോം ksg.keltron.in ൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12.
വിശദവിവരങ്ങൾക്ക്: 9037553242, 0471 2325154 എന്നീ നമ്പറിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം

ആലപ്പുഴ: കെല്‍ട്രോണിൻ്റെ പത്തനംതിട്ട അടൂർ നോളജ് സെന്‍ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.), വേഡ് പ്രോസസിംഗ് ആൻ്റ് ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ്, ഫയര്‍ ആൻ്റ് സേഫ്റ്റി, ലോജിസ്റ്റിക് ആൻ്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, എന്നീ കോഴ്‌സുകളിലാണ് പ്രവേശനം .

ഫോണ്‍: 8547632016.

Share: