ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
![](https://careermagazine.in/wp-content/uploads/2017/12/Walk-in.jpg)
ഇടുക്കി : കട്ടപ്പന ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ എന്‍ടിസി/എന്‍എസിയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആൻറ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആൻറ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മെയ് 19 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് കട്ടപ്പന ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇൻറര്‍വ്യൂവിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216.