ജൂനിയര്‍ റസിഡൻറ് നിയമനം
മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡൻറ് മാരുടെ പ്രതീക്ഷിത ഒഴിവുകളിലേക്ക് എം.ബി.ബി.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഡി.എന്‍.ബി, എം.ഡി /എം.എസ് യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ടി.സി.എം.സി രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ നാലിന് വൈകീട്ട് അഞ്ചിന് മുമ്പായി hresttgmcm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.
അപേക്ഷകളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണം.