ജഡജ് അഡ്വക്കേറ്റ് ജനറൽ (JAG )എൻട്രിസ്കീം
ഷോർട്ട് സർവീസ് കമ്മിഷൻഡ് ജെഎജി എൻട്രിസ്കീം 2023 ഏപ്രിൽ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു .
നിയമ ബിരുദധാരികളായ പുരുഷന്മാർക്കും അവിവാഹിതരായ സ്ത്രീകൾക്കും അപേക്ഷിക്കാം.
ഒഴിവുകൾ -07
ശന്പളം: 15,600+5,400 രൂപ ഗ്രേഡ് പേ മറ്റാനുകൂല്യങ്ങളും)
പ്രായം: 21-27 വയസ്. 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത: അന്പത്തിയഞ്ചു ശതമാനം മാർക്കിൽ കുറയാതെ എൽഎൽ ബി ബിരുദം(ത്രിവൽസരം/പഞ്ചവൽസരം).
അപേക്ഷകർ ബാർകൗണ്‍സിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം. ശാരീരിക യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് കാണുക.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽ തിരിച്ചയയ്ക്കും. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി യാത്രാബത്ത നൽകും.
പരിശീലനം: ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമിയിൽ 11 മാസത്തെ പരിശീലനം നൽകും. ജഡജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട വിധം: www. joinindianarmynic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 22.