ഐടി പ്രൊഫഷണല്‍ ഒഴിവ്

പ്രധാന്‍മന്ത്രി ആവാസ്‌യോജന ഗ്രാമീണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമവികസന കമ്മീഷണറേറ്റിലെ സ്റ്റേറ്റ് പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റില്‍ ഐടി പ്രൊഫഷണല്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തില്‍ പ്രതിമാസം 29,200 രൂപ വേതനത്തില്‍ നിയമനത്തിന് ബി.ടെക് ഐടി/കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി തിരുവനന്തപുരം നന്തന്‍കോട് സ്വരാജ് ഭവനിലെ ഗ്രാമവികസന കമ്മീഷണറേറ്റില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറവും വിശദാംശങ്ങളും ഗ്രാമവികസന കമ്മീഷണറേറ്റിന്റെ വെബ്‌സൈറ്റായ www.rdd.kerala.gov.in ല്‍ ലഭ്യമാണ്