ഇൻസ്ട്രക്ടർ ഒഴിവ്

തിരുഃ കഴക്കൂട്ടം വനിത ഗവൺമെൻറ് ഐ.ടി.ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ട്രേഡിൽ ഐ.സി/എ.ഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ നവംബർ രണ്ടിന് അഭിമുഖം നടക്കുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0471 2418317