ആർമി നഴ്സിംഗ് സൗജന്യ പരിശീലനം: നവമ്പർ 14 മുതൽ അപേക്ഷിക്കാം
രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളജുകളിലേക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.അവിവാഹിതരായ പെണ്‍കുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം.
2020 ജൂലൈ/ ഒക്ടോബറിൽ ആരംഭിക്കുന്ന നാലുവർഷത്തെ ബിഎസ്സി നേഴ്സിംഗ് കോഴ്സിനും മൂന്നുവർഷത്തെ ജനറൽ നഴ്സിംഗ് കോഴ്സിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പൂർണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കരസേനയിൽ കമ്മീഷൻഡ് ഓഫീസർ റാങ്കിൽ സ്ഥിരനിയമനം ലഭിക്കും.
യോഗ്യത: 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു/ തത്തുല്യം. റെഗുലർ രീതിയിൽ പഠിച്ച് ആദ്യത്തെ അവസരത്തിൽ തന്നെ പാസായവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം.
പ്രായം : 01 / 10 / 1995 നും 30 / 09 / 2003 നും ഇടയ്ക്ക് ജനിച്ചവരാകണം
അവസാന തിയതി: ഡിസംബർ 02
കൂടുതൽ വിവരങ്ങൾക്ക് : www.joinindianarmy.nic.in