ഇന്ത്യന്‍ ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് : 45 ഒഴിവുകൾ

Share:

ഇന്ത്യന്‍ ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് കം പ്യൂണ്‍ തസ്തികയിലേക്ക് വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 45ഒഴിവുകളുണ്ട്. കേരളത്തില്‍ 4 ഒഴിവുകളാണ് റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്.

ആന്ധ്രാ പ്രദേശ്-3, ആസാം-3, ചന്ധീഗഡ്-2, ഗുജറാത്ത്-3, കര്‍ണാടക-2, പുതുച്ചേരി-3, പഞ്ചാബ്-1, തമിഴ്നാട്-19, തെലങ്കാന-2, വെസ്റ്റ്‌ ബംഗാള്‍-3 എന്നിങ്ങനെ ആണ് ഒഴിവുകള്‍.

യോഗ്യത: കര, വ്യോമ, നാവിക സേനയില്‍ ഒന്നില്‍നിന്നു വിരമിച്ച ആളായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത കുറഞ്ഞത് പത്താം ക്ലാസ്. ശാരീരിക യോഗ്യതകളും മികച്ച കായിക ക്ഷമതയും ഉണ്ടായിരിക്കണം. പ്രാദേശിക ഭാഷ അറിയണം.

പ്രായം: 2017 ജൂലൈ 31 അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചയിക്കുക.
പരമാവധി പ്രായം: 45 വയസ്സ് .
ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന്‍റെയും എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 5 മീറ്റര്‍ ഷട്ടില്‍, 13 പുഷ് അപ്പ്‌, 20 സിറ്റ് അപ് എന്നിവ ആയിരിക്കും കായിക ക്ഷമതാ പരീക്ഷയില്‍ ഉണ്ടാവുക.

എഴുത്തു പരീക്ഷയില്‍ പ്രാദേശിക ഭാഷ, പൊതു വിജ്ഞാനം, സിമ്പിള്‍ ആരിത് മെറ്റിക് & റീസണിങ്ങ്, നോളജ് ഇന്‍ സെക്യൂരിറ്റി ആസ്പെക്ട്സ്, ബേസിക്സ് ഓഫ് ബാങ്കിംഗ് എന്നിവയില്‍ നിന്ന് 10 വീതം ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.

അപേക്ഷാ ഫോമിന്: www.indianbank.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 30

Share: