ഐ.എച്ച്.ആര്‍.ഡി. സീറ്റ് ഒഴിവ്

Share:

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ്, യോഗ്യത, കാലയളവ് എന്നിവ യഥാക്രമം: പി.ജി.ഡി.സി.എ- ബിരുദം- രണ്ട് സെമസ്റ്റര്‍, ഡി.സി.എ.- പ്ലസ് ടു- ഒരു സെമസ്റ്റര്‍, സി.സി.എല്‍.ഐ.എസി- എസ്.എസ്.എല്‍.സി, ഒരു സെമസ്റ്റര്‍, ഡി.ഡി.ടി.ഒ.എ- എസ്.എസ്.എല്‍.സി-രണ്ട് സെമസ്റ്റര്‍.

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 15.

അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.ihrd.ac.in എന്ന വെബ്‌സൈറ്റിലും കോളജ് ഓഫീസിലും ലഭിക്കും. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ആനൂകൂല്യത്തിന് അര്‍ഹതയുണ്ട്.

ഫോണ്‍: 0478- 2485852, 2485370, 8547005018.

Share: