ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ: 2021
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) പരീക്ഷ – 2021ലേക്ക് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സിവിൽ സർവീസസ് പരീക്ഷ (പ്രിലിമിനറി) 2021 പാസായവർക്ക് ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ പങ്കെടുക്കാം.
110 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
2021 നവംബറിൽ മെയിൻ പരീക്ഷ നടക്കും.
പ്രായം: 21- 32 വയസ്.
2021 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത: വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ബിടെക്.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 100 രൂപ. മറ്റുള്ളവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 24.
കൂടുതൽ വിവരങ്ങൾക്ക് www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.