ഐഡിബിഐ ൽ 760 ഒഴിവുകൾ
ഐഡിബിഐ ൽ എക്സിക്യൂട്ടീവ് തസ്തികയിൽ 760 ഒഴിവുകൾ .
ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഒാൺലെെനിൽ അപേക്ഷിക്കണം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം. പട്ടികവിഭാഗം, വികലാംഗർക്ക് 55 ശതമാനം മാർക്ക് മതി. അവസാനവർഷ ബിരുദപരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.
പ്രായം: 2018 ജനുവരി ഒന്നിന് 20-25. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തു വർഷം ഇളവ് ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.
ശന്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം 17,000 രൂപയാണ് പ്രതിമാസശന്പളം. രണ്ടാം വർഷം 18,500 രൂപ. മൂന്നാം വർഷം 20,000 രൂപ. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാർ. ജോലിയിലെ മികവിന്റെയും ഒഴിവു ലഭ്യതയുടെയും അടിസ്ഥാനത്തിൽ രണ്ടു വർഷംകൂടി നീട്ടിക്കിട്ടും. മൂന്നു വർഷ കാലാവധി മികച്ച പ്രകടനത്തോടെ പൂർത്തിയാക്കുന്നവരെ ഐഡിബിഐ ബാങ്ക് അസിസ്റ്റന്റ് മാനേജർ ഗ്രേഡ് -എ തസ്തികയിൽ സ്ഥിരം നിയമനത്തിനു പരിഗണിക്കാനും സാധ്യതയുണ്ട്.
തെരഞ്ഞെടുപ്പ്: ഒാൺലെെൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. ഏപ്രിൽ 28 ന് പരീക്ഷ നടത്തും. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഒാൺലെെൻ പരീക്ഷ നടത്തും. റീസണിഗ്, വർക്കിംഗ് ഇംഗ്ലീഷ് നോളജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് പരീക്ഷ. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദെെർഘ്യം.
അപേക്ഷ ഫീസ്: 700 രൂപ. ഒാൺലെെനായി ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.idbi.com എന്ന വെബ്സെെറ്റുവഴി ഒാൺലെെനായി അപേക്ഷിക്കാം.
അപേക്ഷകർക്ക് ഇ-മെയിൽ വിലാസം ഉണ്ടായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28.