ഗ്രാമീണ ബാങ്കുകളിൽ ഓഫീസർ / ഓഫീസ് അസിസ്റ്റൻറ് : 12811 ഒഴിവുകൾ
രാജ്യത്തെ 43 ഗ്രാമീണ്‍ ബാങ്കുകളിലെ ഓഫീസർ (സ് കെയിൽ ഒന്ന്, രണ്ട്, മൂന്ന്), ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) എന്നിവയിൽ അപേക്ഷിക്കുന്നതിനു യോഗ്യത നേടുന്നതിനുള്ള ഐബിപിഎസ് (IBPS ) പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
12811 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈൻ പരീക്ഷയാണ് നടത്തുന്നത്.
ഓഫീസർ സ്കെയിൽ I, ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ്- ഒക്ടോബർ മാസങ്ങളിൽ നടത്തും. ബിരുദധാരികൾക്കാണ് അവസരം.
ഓഫീസര്‍ സ്കെയില്‍ – III
(സീനിയര്‍ മാനേജര്‍): 115 ഒഴിവ്.
പ്രായം: 21- 40 വയസ്.
ഓഫീസര്‍ സ്കെയില്‍ -II
(മാനേജര്‍): 1,101 ഒഴിവ്.
പ്രായം: 21- 32.
ജനറല്‍ ബാങ്കിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ട്രഷറി മാനേജര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍, അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍, ലോ ഓഫീസര്‍ തസ്തികകളിലാണ് അവസരം.
ഓഫീസര്‍ സ്കെയില്‍- I
(അസിസ്റ്റന്റ് മാനേജര്‍): 4,119 ഒഴിവ്.
പ്രായം: 18 -30 വയസ്.
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): 5,305
പ്രായം: 18- 28 വയസ്.
ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്റർവ്യൂ ഉണ്ടാകും.
യോഗ്യത
അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരായിരിക്കണം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷാപരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്.
പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വികലാംഗർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കു നിയമപ്രകാരം ഇളവു ലഭിക്കും.
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് 175 രൂപ മതി. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന ഓണ്‍ലൈനിലൂടെയും അല്ലെങ്കിൽ സിബിഎസ് സൗകര്യമുള്ള ബാങ്ക് ശാഖകളിലൂടെ ഓണ്‍ലൈനായും ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾ www.ibps.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അവസാന തിയതി : ജൂണ്‍ 28