സ്പെഷലിസ്റ്റ് ഓഫീസര്‍ പൊതുപ്രവേശന പരീക്ഷ
ഐബിപിഎസ് പൊതുമേഖലാ ബാങ്കുകളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (സിഡബ്ല്യൂഇ സ്പെഷല്‍-X) അപേക്ഷ ക്ഷണിച്ചു.
ഐടി ഓഫീസര്‍ (സ്കെയില്‍-1),
അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ (സ്കെയില്‍-1),
രാജ്ഭാഷ അധികാരി (ഹിന്ദി-സ്കെയില്‍-1),
ലോ ഓഫീസര്‍ (സ്കെയില്‍-1),
എച്ച്ആര്‍/പേഴ്സണല്‍ ഓഫീസര്‍ (സ്കെയില്‍-1),
മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സ്കെയില്‍-1).
ഇരുപതു ബാങ്കുകളിലായി 647 തസ്തികകളിലാണ് അവസരം.
യോഗ്യത: സ്പെഷല്‍ ഓഫീസര്‍ പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഓരോ തസ്തികയ്ക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത നേടിയിരിക്കണം. ഐടി ഓഫീസര്‍, മാനേജര്‍ ക്രെഡിറ്റ്/ഫിനാന്‍സ് എക്സിക്യൂട്ടീവ്, ലോ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതതു മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. രണ്ടുമണിക്കൂര്‍ ഓണ്‍ലൈനായാണ് 200 മാര്‍ക്കിലുള്ള പ്രവേശനപരീക്ഷ നടത്തുന്നത്.
ഡിസംബർ 26, 27 തീയതികളിൽ ഓൺലൈൻ പ്രിലിമിനറി പരീക്ഷയും 2021 ജനുവരി 24ന് പൊതുപരീക്ഷയും നടത്തും. പൊതുപരീക്ഷയ്ക്കുശേഷം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കും.
അപേക്ഷാഫീസ്: എസ്സി, എസ്ടി, വികലാംഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 175 രൂപയും മറ്റു വിഭാഗത്തില്‍പ്പെടുന്നവര്‍ 850 രൂപയും അപേക്ഷാഫീസായി അടയ്ക്കണം.
അപേക്ഷ അയയ്ക്കേണ്ട വിധം: ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കു മുമ്പായി ഉദ്യോഗാര്‍ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യാനായി സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കണം.
www.ibps.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, വിസ/മാസ്റ്റര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്. ഓഫ്ലൈനായും ഫീസടയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 24.
കൂടുതൽ വിവരങ്ങൾക്ക് www.ibps.in സന്ദർശിക്കുക.