ഹോട്ടല്‍ മാനേജ്‌മെൻറ് & കാറ്ററിംഗ് ടെക്‌നോളജി : കോഴ്‌സ് പ്രവേശനം
തിരുവനന്തപുരം; സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാര്‍ കേറ്ററിംഗ് കോളേജിലെ 2022-23 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെൻറ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി നാല് വര്‍ഷ ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിനു ഇപ്പോൾ അപേക്ഷിക്കാം .
എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് www.polyadmission.org/dhm മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത നേടുന്നതിന് രണ്ടില്‍ കൂടുതല്‍ തവണ അവസരങ്ങള്‍ വിനിയോഗിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
പൊതു വിഭാഗങ്ങള്‍ക്ക് 200 രൂപയും, പട്ടിക ജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.
സെപ്റ്റംബർ 30 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
വിശദ വിവരങ്ങള്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പക്ടസില്‍ ലഭിക്കും.