മുതിർന്ന പൗരൻമാർക്കായുള്ള ഹെൽപ്പ് ലൈൻ; കരാർ നിയമനം

മുതിർന്ന പൗരൻമാർക്കു വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
swd.kerala.gov.in , www.cmdkerala.net എന്നീ വെബ്സൈറ്റുകളിൽ ജനുവരി 15 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകളുടെ വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും.