അങ്കണവാടി ഹെൽപ്പർ നിയമനം

295
0
Share:

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ടിൻറെ പരിധിയിൽ വരുന്ന കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് ഇപ്പോൾ നിലവിലുള്ളതും അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകുന്നതുമായ സ്ഥിരം/ താത്ക്കാലിക ഹെൽപ്പർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
അപേക്ഷകർ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും ആയിരിക്കണം.
പ്രായപരിധി 18-46. എസ്.സി/എസ്.ടി വിഭാഗത്തിന് മൂന്നു വയസ് ഇളവ് ലഭിക്കും.
അപേക്ഷ ഒക്ടോബർ ഏഴിന് വൈകിട്ട് അഞ്ചിനകം കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. ഓഫീസിൽ നൽകണം.

Share: