ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

Share:

ആലപ്പുഴ: ആരോഗ്യ വകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

സര്‍ക്കാര്‍ അംഗീകൃത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ കോഴ്സ്/ പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ ആണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയ്ക്കുവേണ്ട യോഗ്യത. ഡിഗ്രിയും പി.ജി.ഡി.സി.എ/ ഡി.സി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ പരിഗണിക്കുന്നത്.

പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

നവംബര്‍ 18 വൈകുന്നേരം അഞ്ചു വരെ alpycovidbrigade@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

യോഗ്യരായവര്‍ക്ക് നവംബര്‍ 20ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം.

ഫോണ്‍: 0477 2251650

Share: