ഡീഅഡിക്ഷൻ സെൻററിൽ നിയമനം

Share:

ഇടുക്കി : ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെൻററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വച്ച് 2024 ഫെബ്രുവരി 29ന് രാവിലെ 11 മണി മുതൽ വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
ഇൻറർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/ വോട്ടർ ഐ.ഡി. എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇൻറർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 6238300252 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share: