എച്ച്.ഡി.സി & ബി.എം കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2020-21 വർഷത്തെ എച്ച്.ഡി.സി ആന്റ് ബി.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കാനും വിശദ വിവരത്തിനും www.scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി: സെപ്റ്റംബർ 30