ഹവിൽദാർ ( 3,603 ഒഴിവ് ) മൾട്ടി ടാസ്കിംഗ് സ്റ്റാഫ് റിക്രൂട്ട്മെന്റ്

ഹവിൽദാർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്), തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു.
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി), സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സ് (സിബിഎൻ) വിഭാഗത്തിലാണ് ഹവിൽദാർ ഒഴിവ് . കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലാണ് എംടിഎസ് ഒഴിവ്.
മൾട്ടി-ടാസ്കിംഗ് (നോൻ-ടെക്നിക്കൽ) സ്റ്റാഫ് ആൻഡ് ഹവിൽദാർ റിക്രൂട്ട്മെന്റ് എക്സാമിനേഷൻ 2021 പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം.
മൾട്ടി-ടാസ്കിംഗ് (നോണ്‍-ടെക്നിക്കൽ) സ്റ്റാഫ്:
ഒഴിവുകൾ: ( തിട്ടപ്പെടുത്തിയിട്ടില്ല.)
ശമ്പളം : 18,000- 56,900 രൂപ.
പ്രായം: 18- 27 വയസ്.
യോഗ്യത: പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം.
ഹവിൽദാർ: 3,603 ഒഴിവ്.
ശമ്പളം : 18,000- 56,900 രൂപ.
പ്രായം: 18- 27 വയസ്.
യോഗ്യത: പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം.
തെരഞ്ഞെടുപ്പ്: ടയർ വണ്‍ ഓണ്‍ലൈൻ പരീക്ഷ 2022 ജൂലൈയിൽ നടത്തും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ടയർ 2 വിവരണാത്മക പരീക്ഷ ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്: 100 രൂപ.
വനിതകൾ/ എസ്സി/എസ്ടി/ വികാലംഗർ/ വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഫീസടയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.