ഇൻസ്ട്രക്ടർ അഭിമുഖം

Share:

തിരുവനന്തപുരം:  ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് (എം.എം.ടി.എം)) താൽക്കാലിക തസ്തികയിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 9ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു.

മെക്കാനിക്കൽ എൻജിനിയറിങിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.

യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0470 2622391.

Share: