ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 11ന്

Share:
കൊല്ലം : മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 11ന് നടക്കും.
യോഗ്യത – അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കോമേഴ്‌സ്/ആര്‍ട്‌സ് ബിരുദവും ടൈപ്പിംഗിലും ഷോര്‍ട്ട്ഹാഡിലുമുള്ള പരിജ്ഞാനവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കോമേഴ്‌സ്യല്‍ പ്രാക്ടീസിലുള്ള മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.റ്റി.സി/എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 11ന് അഭിമുഖത്തിനായി ഓഫീസില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2793714, 2797636 എന്നീ നമ്പരുകളില്‍ ലഭിക്കും.
Share: