ജനറല്‍ നഴ്സിംഗ് ആൻറ് മിഡ് വൈഫറി, ജെ.പി.എച്ച്.എന്‍ കോഴ്സ്
അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിൻറെ കീഴിലുള്ള ജനറല്‍ നഴ്സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിംഗ് ആൻറ് മിഡ് വൈഫറി, ജെ.പി.എച്ച്.എന്‍ കോഴ്സ് പ്രവേശനത്തിന് വിമുക്ത ഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശുപാര്‍ശക്കായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയുടെ പകര്‍പ്പും എസ്.എല്‍.സി അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, വിമുക്ത ഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 30 ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം.
ഫോണ്‍: 04936 202668.