ജനറല്‍ നഴ്‌സിങ് അപേക്ഷ ക്ഷണിച്ചു

Share:

മലപ്പുറം: മഞ്ചേരി ഗവ: നഴ്‌സിങ് സ്‌കൂള്‍ 2020-2023 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു സയന്‍സ് (ബയോളജി-കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛികവിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം.

എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ് മാര്‍ക്ക് മതി.

സയന്‍സ് വിഷയത്തില്‍ പഠിച്ചവരുടെ അഭാവത്തില്‍ ഇതര ഗ്രൂപ്പുകാരേയും പരിഗണിക്കും. അപേക്ഷഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ (www.dhs.kerala.gov.in) ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 27.

Share: