പൊതുവിജ്ഞാനം : കമ്പ്യൂട്ടർ
കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങങ്ങളും ഉത്തരവും. സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളവ
1. 1991 -ൽ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍?
ഉത്തരം : പരം – 8,000
2 . “ഇന്ത്യന്‍ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ?
ഉത്തരം : ഡോ. വിജയ് പി. ഭട്കര്‍
3 . അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവ കമ്പ്യൂട്ടറിൽ ഏതു വിഭാഗത്തിൽ പെടുന്നു?
ഉത്തരം : ടെക്സ്റ്റ്
4 . ഒരു ചെറിയ പുസ്തകത്തിൻറെ വലുപ്പവുമുള്ളതും എന്നാൽ ലാപ്റ്റാപ്പിനേക്കാള്‍ ചെറുതും ആയ കമ്പ്യൂട്ടര്‍?
ഉത്തരം : നോട്ട് ബുക്ക് കമ്പ്യൂട്ടര്‍
5 . കമ്പ്യൂട്ടറിലേക്ക് ഇൻപുട്ട് ചെയ്യുന്ന ടെക്സ്റ്റ് കൾ നാം ഉദ്ദേശിക്കുന്ന രീതിയിൽ തയ്യാറാക്കി എടുക്കാൻ സഹായിക്കുന്ന സോഫ്റ്റ് വെയറുകൾ ഏവ ?
ഉത്തരം : വേർഡ് പ്രോസ്സസറുകൾ
6 . ഒരു ഹാർഡ് വെയറിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം അഥവാ പ്രോഗ്രാമിനെ മാറ്റുന്ന സംവിധാനം?
ഉത്തരം : പോർട്ട്
7 .രണ്ടോ അതിലധികമോ പ്രോഗ്രാമുകള്‍ ഒരേ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെ പറയുന്നത് ?
ഉത്തരം : മള്‍ട്ടി ടാസ്കിംഗ്
8 . വിവരവിനിമയത്തിനു കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന കീ ബോര്‍ഡടങ്ങിയ ഡിസ്പ്ലേ യുണിറ്റിൻറെ പേരെന്ത്?
ഉത്തരം : കണ്‍സോള്‍
9 . ലോകത്ത് ഏറ്റുവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയർ സ്ഥാപനമായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ സ്ഥാപിച്ചത് ആര്?
ഉത്തരം : ബില്‍ഗേറ്റ്‌സ്, പോള്‍ ആലന്‍
10 . “സൂപ്പര്‍ കമ്പ്യുട്ടറിൻറെ പിതാവ്” എന്നറിയപ്പെടുന്നത് ?
ഉത്തരം : സീമോര്‍ ക്രേ
11 . ഗണിതശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ജിയോജിബ്ര യുടെ ഉപജ്ഞതാവ് ?
ഉത്തരം : മർകസ് ഹോവൻ
12 കമ്പ്യൂട്ടറിൽ നിന്നും ഡേറ്റ പുറത്തെടുക്കുന്നത് എങ്ങനെ അറിയപ്പെടുന്നു?
ഉത്തരം : ഔട്ട്പുട്ട്
13 . കമ്പ്യൂട്ടറുമായുള്ള വൈദ്യുതിബന്ധം വിഛേദിച്ചാലും വിവരങ്ങൾ സംഭരിച്ചുവയ്ക്കുന്ന റീഡ് ഒണ്‍ലി മെമ്മറി?
ഉത്തരം : ഫേം വെയര്‍
14 . ഒരു കമ്പ്യൂട്ടര്‍ സിസ്റ്റം ഒരു പ്രത്യേക വ്യക്തിയെ തിരിച്ചറിയാനുപയോഗിക്കുന്ന ചിഹ്നങ്ങളുള്ള സുരക്ഷിത സംവിധാനമേതാണ്?
ഉത്തരം : പാസ്‍വേഡ്
15. 5 ജി.എൽ എന്നാലെന്ത് ?
ഉത്തരം : ഫിഫ്‌ത് ജനറേഷൻ പ്രോഗ്രാമിങ് ലാംഗ്വേജ്
16 . ടെക്സ്റ്റ് , ഇൻപുട് ചെയ്യാനുള്ള പ്രധാന ഉപകരണം ഏത്?
ഉത്തരം : കീബോർഡ്
17 . ‘പാസ്‌ക്കല്‍’ രൂപീകരിച്ചതാര്?
ഉത്തരം : നിക്ലാസ് വിര്‍ത്
18. ഒന്നിലധികം ഉപയോക്താക്കള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സിസ്റ്റം ?
ഉത്തരം : മള്‍ട്ടി യൂസര്‍
19 . സി.എ.ഇ-യുടെ പൂര്‍ണ്ണരൂപം?
ഉത്തരം : കമ്പ്യൂട്ടര്‍ എയ്ഡഡ് എഞ്ചിനീയറിംഗ്
20 . എം.ഡി.റ്റി സൂചിപ്പിക്കുന്നതെന്ത്?
ഉത്തരം : മൈക്രോസോഫ്ട് ഡിപ്ളോയ്മെൻറ് ടൂൾകിറ്റ്
21 . ‘പരം’ ശ്രേണിയിലെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ശൃംഖല വികസിപ്പിച്ചെടുത്ത സ്ഥാപനമേത്?
ഉത്തരം : പുനയിലെ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ( C-DAC)
22 . ഒരു ഖണ്ഡിക പൂർത്തിയായൽ അടുത്ത ഖണ്ഡികയിലേക്ക് മാറാൻ അമർത്തേണ്ട കീ ഏത്?
ഉത്തരം : എൻറർ കി
23. കമ്പ്യൂട്ടർ ഔട്ട്പുട്ടിനെ പേപ്പറിലോ ഫിലിമിലോ അച്ചടിച്ച് നല്‍കുന്ന കമ്പ്യൂട്ടർ ഉപകരണം ഏതാണ്?
ഉത്തരം : പ്രിന്റര്‍
24 . കംപ്യൂട്ടറുകളുടെ പ്രവർത്തനത്തെ തകരാറിലാക്കാൻ എഴുതപ്പെടുന്ന സോഫ്റ്റ് വേർ പ്രോഗ്രാമുകൾ ഏവ?
ഉത്തരം : കമ്പ്യൂട്ടർ വൈറസ്
25 . കമ്പ്യൂട്ടറിൽ കുറെയേറെ ഫയലുകൾ ശരിയാക്കി ക്രമീകരിച്ച് സൂക്ഷിക്കുന്ന സംവിധാനമേത്?
ഉത്തരം : ഫോൾഡറുകൾ
- തയ്യാറാക്കിയത് : എം കെ രാമചന്ദ്രൻ
കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAM പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/