ഹോട്ടല്‍, മീഡിയ, ഡിസൈനിങ് മേഖലയില്‍

Share:

മലപ്പുറം: സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പും എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി പാലക്കാട് ക്യാമ്പസ്സില്‍ നടത്തുന്ന ഹോട്ടല്‍, മീഡിയ ഡിസൈനിങ് മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ് എസ്. എല്‍ സി, പ്ലസ് ടു യോഗ്യതയുള്ള ഹൗസ് കീപ്പിങ്, ഫുഡ് ആന്‍ഡ് ബീവറേജ്, ഫുഡ് പ്രൊഡക്ഷന്‍, ഗ്രാഫിക് – വെബ് ഡിസൈനിങ് തുടങ്ങിയ കോഴ്‌സുകളിലാണ് സൗജന്യ പരിശീലനം. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 25 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കോഴ്‌സ് ഫീസ്, യൂണിഫോം, ഭക്ഷണം, താമസ സൗകര്യം എന്നീ ചിലവുകള്‍ കേരള സര്‍ക്കാര്‍ പട്ടിക വര്‍ഗ വികസന വകുപ്പ് വഹിക്കും. പരിശീലന കാലയളവില്‍ പ്രതിമാസം 2500 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.

അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെയും മുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ, സ്‌പോക്കണ്‍ ഇംഗ്ലീഷ്, എന്നിവ കോഴ്‌സിന്റെ ഭാഗമായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ പ്ലേസ്‌മെന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9656504499 എന്ന നമ്പറിലോ atheosinstitute@ gmail.com ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

Share: