സൗജന്യ പി.എസ്.സി മത്സരപരീക്ഷാ പരിശീലനം

351
0
Share:

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം ഒക്‌ടോബര്‍ രണ്ടാം വാരം മുതല്‍ സംഘടിപ്പിക്കുന്ന വിവിധ പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ള സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടിയിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ജനനത്തീയതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, അപേക്ഷിച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളുടെ വിവരം എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഒക്‌ടോബര്‍ 12ന് വൈകിട്ട് അഞ്ചിന് മുമ്പ് നേരിട്ടോ deetvpm.emp.lbr@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ നല്‍കണം.

വിശദവിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവുമായി ബന്ധപ്പെടണം.

ഫോണ്‍: 0471-2476713.

Share: