സൗജന്യ തൊഴിൽ പരിശീലനം

കണ്ണൂർ: സർക്കാറിൻറെ യുവകേരളം പ്രോജക്ടിൽ കുടുംബശ്രീ മുഖേന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടപ്പിലാക്കുന്ന മേസൺ ജനറൽ സൗജന്യ നൈപുണ്യ തൊഴിൽ പരിശീലനത്തിന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്ഥിര താമസക്കാരായ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 18നും 35 നും ഇടയിൽ.
എസ് എസ് എൽ സി ജയിച്ചവർക്കും തോറ്റവർക്കും ജൂലൈ 31 ന് മുമ്പായി അപേക്ഷിക്കാം.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സൊസൈറ്റിയിൽ ജോലി നൽകും.
ഫോൺ : 9497214091.