ഫോറസ്റ്റ് സർവീസ് പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
ഫോറസ്റ്റ് സർവീസ് പരീക്ഷക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കു അപേക്ഷിക്കുന്നവർ സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പാസായിരിക്കണം എന്നതാണ് യുപിഎസ്സിയുടെ പുതുക്കിയ പരീക്ഷാചട്ടം.
സിവിൽ സർവീസസ് പരിധിയിലാണു ഫോറസ്റ്റ് സർവീസിനേയും ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രാഥമിക പരീക്ഷ ജൂണ്‍ രണ്ടിനു നടക്കും.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് സുവോളജി, അഗ്രികൾച്ചറൽ, ഫോറസ്ട്രി, എൻജിനിയറിംഗ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദം.
പ്രായം: 21നും 32നും മധ്യേ. (2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി) എസ്സി, എസ്ടി, ഒബിസി വിഭാഗക്കാർക്കു നിയമാനുസൃത ഇളവു ലഭിക്കും.
ശാരീരികയോഗ്യത: സാധാരണ സർക്കാർ ജോലിക്ക് ആവശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. ചാൻസുകളുടെ എണ്ണം: ജനറൽ-6, ഒബിസി-9, എസ്സി, എസ്ടി-പരിധി ഇല്ല.
അപേക്ഷാഫീസ്: സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നിന്ന് 100 രൂപയുടെ കാഷ് ഡിപ്പോസിറ്റായി അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചും ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്. വനിതകൾ, വികലാംഗർ, എസ്സി, എസ്ടി എന്നിവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷ അയയ്ക്കുന്ന വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിൽ നിന്നു ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.upsconline.nic.in