ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കു അപേക്ഷ ക്ഷണിച്ചു.
സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പാസായിരിക്കണം.
മേയ് 28ന് പ്രിലിമിനറി പരീക്ഷ നടക്കും.
പ്രായം: 2023 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 21നും 32നും മധ്യേ. എസ്സി, എസ്ടി, ഒബിസി വിഭാഗക്കാർക്കു നിയമാനുസൃതമായ ഇളവു ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് സുവോളജി, അഗ്രികൾച്ചറൽ, ഫോറസ്ട്രി, എൻജിനിയറിംഗ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദം.
ശാരീരികയോഗ്യത: സാധാരണ സർക്കാർ ജോലിക്ക് ആവശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
അപേക്ഷാഫീസ്: സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നിന്ന് 100 രൂപയുടെ കാഷ് ഡിപ്പോസിറ്റായി അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചും ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്.
വനിതകൾ, വികലാംഗർ, എസ്സി, എസ്ടി എന്നിവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷ അയയ്ക്കുന്ന വിധം:www.upsconline.nic.in എന്ന വെബ്സൈറ്റിൽ നിന്നു ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവാസന തീയതി ഫെബ്രുവരി 21.
കൂടുതൽ വിവരങ്ങൾ www.upsconline.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.