ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

Share:

കണ്ണൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻറ് കൺഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ, ഫുഡ് ആൻറ് ബിവറേജ് സർവ്വീസ് എന്നിവയാണ് കോഴ്‌സുകൾ.

ഒരു വർഷത്തെ കോഴ്‌സിന് പ്ലസ്ടു/ പ്രീ ഡിഗ്രി/ തത്തുല്യം ആണ് യോഗ്യത.

അപേക്ഷാ ഫോറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 100 രൂപക്ക് ജനറൽ വിഭാഗക്കാർക്കും 50 രൂപക്ക് പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെവർക്കും ലഭിക്കും. അപേക്ഷാ ഫോറം https://fcikerala.org/ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന അപേക്ഷയോടൊപ്പം അപേക്ഷാ ഫീസിൻറെ ഡി ഡി പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ എന്ന വിലാസത്തിൽ എസ്ബിഐയുടെ കണ്ണൂർ ടൗൺ ബ്രാഞ്ചിൽ മാറത്തക്ക വിധം എടുത്ത് സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കാർഡ് സഹിതം അപേക്ഷിക്കണം. ജൂൺ 30ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും.ഫോൺ: 0497 2706904, 0497 2933904, 9895880075.

Share: