ഫിനാൻസ് ഓഫീസർ നിയമനം

തിരുവനന്തപുരം : കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഓഡിറ്റ് സംബന്ധിച്ച ജോലികൾ പൂർത്തീകരിക്കാൻ കരാർ അടിസ്ഥാനത്തിൽ ഫിനാൻസ് ഓഫീസറെ നിയമിക്കുന്നതിനായി ജൂൺ 19 നു രാവിലെ 11ന് തിരുവനന്തപുരം പി.എം.ജി യിലുള്ള മ്യൂസിയം ഓഫീസിൽ വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kstmuseum.com