പരീക്ഷാ പരിശീലനത്തിന് ധനസഹായം

486
0
Share:

മെ​ഡി​ക്ക​ൽ/​എ​ൻ​ജി​നി​യ​റിം​ഗ്, സി​വി​ൽ സ​ർ​വീ​സ​സ്, യു​പി​എ​സ്‌​സി,പി​എ​സ്‌​സി തു​ട​ങ്ങി​യ​വ ന​ട​ത്തു​ന്ന മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കു പ​രി​ശീ​ല​നം നേ​ടു​ന്ന​തി​ന് സം​സ്ഥാ​ന മു​ന്നോ​ക്ക സ​മു​ദാ​യ ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ സ​ഹാ​യം ന​ൽ​കും.

ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ വാ​ർ​ഷി​ക വ​രു​മാ​നം നാ​ല​ര ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. ഓ​ൺ​ലൈ​ൻ ഡാ​റ്റാ ബാ​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ ഏ​ഴ്.

മെ​ഡി​ക്ക​ൽ/​എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് ബി​രു​ദത​ല​ത്തി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ത​ല​ത്തി​ലും സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. ബി​രു​ദ​ത​ല​ത്തി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ത​ല​ത്തി​ൽ 70 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം.

പ്രാ​യം 2018 ന​വം​ബ​ർ ഒ​ന്നി​ന് 20 വ​യ​സ് ക​വി​യ​രു​ത്.

60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടിയ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത​ല​ത്തി​ൽ അ​പേ​ക്ഷി​ക്കാം.​നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. ഒ​ടു​ക്കി​യ ഫീ​സ് തി​രി​കെ ന​ൽ​കു​ന്ന രീ​തി​യി​ൽ പ​ര​മാ​വ​ധി 10000 രൂ​പ വ​രെ സ​ഹാ​യം ല​ഭി​ക്കും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോജിയുടെ Easy Entrance സിഡി വാങ്ങിയവർക്കും പദ്ധതി മുഖേന സഹായം ലഭിക്കും.
സി​വി​ൽ സ​ർ​വീ​സ​സ് പ്രി​ലി​മി​ന​റി കോ​ഴ്സി​നു പ​ര​ിശീ​ല​നം നേ​ടുന്ന 40 പേ​ർ​ക്ക് 15000 രൂ​പ വീ​ത​വും മെ​യി​ൻ കോ​ഴ്സി​ന് 20 പേ​ർ​ക്ക് 25000 രൂ​പ വീ​ത​വും ല​ഭി​ക്കും.​ കു​റ​ഞ്ഞ വ​രു​മാ​ന പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടാ​യി​രി​ക്കും ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

ബാ​ങ്ക്, യു​പി​എ​സ്‌​സി, പി​എ​സ്‌​സി, മറ്റു മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കു പ​രി​ശീ​ല​നം നേ​ടു​ന്ന 1433 പേ​ർ​ക്ക് 6000 രൂ​പ വീ​ത​മാ​ണു ന​ല്​കു​ക. അ​ത​തു മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള യോ​ഗ്യ​ത നേ​ടി​യ​വ​രും നി​ല​വാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​വ​രും 36 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ.

Share: