ബി.എസ്. സി കോസ്റ്റ്യൂം & ഫാഷന്‍ ഡിസൈനിംഗ്, ഇൻറീരിയർ ഡിസൈനിംഗ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആൻറ് ഫാഷന്‍ ഡിസൈനിംഗ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തി വരുന്ന ബി.എസ്.സി. കോസ്റ്റ്യും ആൻറ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇൻറീരിയർ ഡിസൈനിംഗ് ആൻറ് ഫര്‍ണിഷിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ www.admission.kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. മാനേജ്മെൻറ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താത്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
യോഗ്യത : അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി; മേയ് 31.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2835390, 8281574390.