ഫാഷൻ ഡിസൈനിംഗ് & ഗാർമെൻറ് ടെക്‌നോളജി ; സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 24 മുതൽ 30 വരെയുള്ള തീയതികളിൽ അതാതു സ്ഥാപനങ്ങളിൽ വച്ച് നടത്തുന്നതാണ്.
അപേക്ഷകർ www.polyadmission.org/gifd എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തിയും, പുതുതായി അപേക്ഷ ക്ഷണിച്ചു കൊണ്ടും സ്ഥാപനാടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 30 നുള്ളിൽ നടത്തുന്നതാണ്.