എഫ് ആൻഡ് ബി മാനേജർ
തിരുവനന്തപുരം: സർക്കാർ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന റെസ്റ്റൊറൻറിലേക്ക് കരാർ അടിസ്ഥാനത്തിൽ എഫ് ആൻഡ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
35നും 50 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് പാസ്സായിരിക്കണം. 10 വർഷത്തിൽ കുറയാത്ത മുൻപരിചയവും വേണം. അപേക്ഷകർ ബയോഡേറ്റ സഹിതം മേയ് രണ്ടിനു മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം – 695 024, എന്ന മേൽ വിലാസത്തിൽ ലഭിക്കണം.
വിശദവിവരങ്ങൾക്ക്: 9446364116,
ഇ-മെയിൽ: kepcopoultry@gmail.com, kspdc@yahoo.co.in