ഫെസിലിറ്റേറ്റര്‍ നിയമനം
ഇടുക്കി: ഐ.റ്റി.ഡ.ിപിയുടെ കീഴില്‍ ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ നിയന്ത്രണ പരിധിയിലുളള പഴയരിക്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠനമുറിയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ ഫെസിലിറ്റേറ്ററായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പഴയരിക്കണ്ടം, മൈലപ്പുഴ, പൊന്നെടുത്താന്‍ എന്നീ കോളനികളിലുളള ബി.എഡ്, ടിടിസി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കു മുന്‍ഗണന. പ്രസ്തുത യോഗ്യതയുളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം, ബിരുദം എന്നീ യോഗ്യതയുളളവരെയും പരിഗണിക്കും.
നിയമിക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 15000 രൂപ വേതനം.
പഴയരിക്കണ്ടം, മൈലപ്പുഴ, പൊന്നെടുത്താന്‍ എന്നിവിടങ്ങളില്‍ നിന്നുളള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 5 രാവിലെ 11 ന് ഈ ഓഫീസില്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9496070404, 9497794727