ഇംഗ്ലിഷ് അധ്യാപക ഒഴിവ്

243
0
Share:

തിരുഃ നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിന്റെ നിയന്ത്രണത്തിലുള്ള ജി ഐ എഫ് ഡി കണ്ടള എന്ന സ്ഥാപനത്തിൽ ഇംഗ്ലിഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം, സെറ്റ് / ബിഎഡ് / പിഎച്ച്ഡി (ഹയർ സെക്കന്ററി അധ്യാപക യോഗ്യത) തുടങ്ങിയവയാണ് യോഗ്യത.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ നാലിന് ഉച്ച തിരിഞ്ഞു രണ്ടിനു പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

Share: