എൻജിനിയർ: ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനിയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനിയർ തസ്തികയിൽ ഒരു ഒഴിവാണുളളത്. ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്/ബിൽഡിംഗ്) / തദ്ദേശ സ്വയംഭരണ (എൻജിനിയറിംഗ് വിംഗ്) വകുപ്പുകളിലെ അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവ്വീസ് റൂൾസ്, പാർട്ട് 1, റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന എൻഒസി, ബയോഡാറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.
അപേക്ഷകൾ നവംബർ 15 ന് വൈകിട്ട് 5 ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ ‘മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3-ാം നില, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം- 695033’ എന്ന വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 1800 425 1004 എന്നീ ഓഫീസ് നമ്പരുകളിൽ ബന്ധപ്പെടുക. വിശദവിവരങ്ങൾ www.nregs.kerala.gov.in ലും ലഭ്യമാണ്.