ഇലക്ട്രോണിക്സ് കോര്‍പ്പറേഷനിൽ എന്‍ജിനീയ൪ ട്രെയിനി
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്ക് ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനി നിയമനം നടത്തുന്നു.
ഗേറ്റ് (GATE-2018) സ്കോറിന്‍റെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരികും തിരഞ്ഞെടുപ്പ്.
ഒഴിവുകള്‍: ട്രേഡുകള്‍ക്കനസരിച്ച്: ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍-50, കമ്പ്യൂട്ടര്‍ സയന്‍സ്-20, മെക്കാനിക്കല്‍-14
യോഗ്യത: കുറഞ്ഞത് 65% മാര്‍ക്കോടെ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മാര്‍ക്കിൽ 5% ഇളവ് ലഭിക്കും.
സാധുവായ ഗേറ്റ് (GATE 2018) സ്കോ൪ ഉണ്ടായിരിക്കണം.
പ്രായം: 2017 ഡിസംബ൪ 31 ന് 25 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
സ്റ്റൈപ്പന്‍ഡ്: 38430 രൂപ.
വിശദ വിവരങ്ങൾ www.careers.ecil.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വെബ് സൈറ്റി ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.