ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാൻ ഒഴിവ്

തിരുഃ ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഒഴിവ് നികത്തുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ സെലക്ഷൻ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് ഏഴ്. അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിൽ ലഭിക്കണം.
ഇതു സംബന്ധിച്ച വിശദമായ വിവരങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org ൽ നിന്നും ലഭ്യമാണ്.