ഒ.ബി.സി വിഭാഗത്തിന് വിദേശ പഠനത്തിന് ധനസഹായം

261
0
Share:

ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/എഞ്ചിനീയറിംഗ്/പ്യുവർ സയൻസ്/അഗ്രിക്കൾച്ചർ/സോഷ്യൽ സയൻസ്/നിയമം/മാനേജ്‌മെന്റ് കോഴ്‌സുകളിൽ (പി.ജി, പി.എച്ച്.ഡി) കോഴ്‌സുകൾ മാത്രം) ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷാഫാറത്തിന്റെ മാതൃകയും, യോഗ്യതാ മാനദണ്ഡങ്ങളും വിശദവിവരങ്ങൾ ഉൾപ്പെടുന്ന നോട്ടിഫിക്കേഷനും www.bcdd.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡിസംബർ 15 നകം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യങ്കാളി ഭവൻ, നാലാം നില, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ അയക്കണം.

പദ്ധതിക്ക് നടപ്പു സാമ്പത്തിക വർഷം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Share: