ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായി
തിരുവനന്തപുരം: കോടതി ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായിയെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മൂന്നു വർഷത്തെ ഡിപ്ലോമയോ കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമോ ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
വിശദവിവരങ്ങൾ www.hckrecruitment.keralacourts.in , www.highcourt.kerala.gov.in , ജില്ലാ കോടതികളുടെ വെബ്സൈറ്റ് എന്നിവയിൽ ലഭിക്കും.
www.hckrecruitment.keralacourts.in വഴി നവംബർ 10 നകം അപേക്ഷിക്കണം.