സൗദി ആരോഗ്യമന്ത്രാലയം സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ തേടുന്നു

Share:
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ വിവിധ ആശുപത്രികളിലേക്ക്  കൺസൾട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിയമനത്തിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.
ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐസിയു, ഇന്റേണൽ മെഡിസിൻ, ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി എന്നിവയിൽ കൺസൾട്ടന്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളിൽ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. കൺസൾട്ടന്റ് ഡോക്ടർ മാർക്ക് 2,27,233 – 4,13,644 രൂപ അടിസ്ഥാനശമ്പളവും 12,435 രൂപ പ്രതിവർഷ പ്രവൃത്തിപരിചയ അലവൻസും ലഭിക്കും. സ്‌പെഷ്യലിസ്റ്റുകൾക്ക് 1,73,255 – 3,14,983 രൂപ അടിസ്ഥാനശമ്പളവും 9,449 രൂപ പ്രതിവർഷ പ്രവൃത്തിപരിചയ അലവൻസുമാണ് പ്രതിഫലം. കൂടാതെ, വിമാനടിക്കറ്റ് ഉൾപ്പെടെ 30 ദിവസം ശമ്പളത്തോടെ അവധിയും രണ്ടാമത്തെ വർഷം മുതൽ ഫാമിലി സ്റ്റാറ്റസും ലഭിക്കും.
ഡിസംബർ 10,11,12 തീയതികളിൽ കൊച്ചിയിലും 14,15 തീയതികളിൽ കൽക്കത്തയിലും 17,18,19 തീയതികളിൽ ന്യൂഡൽഹിയിലുമാണ് ഇന്റർവ്യൂ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പും ബയോഡേറ്റ, ഫോട്ടോ എന്നിവയും സഹിതം  rquery.norka@kerala.gov.in എന്ന മെയിൽ വിലാസത്തിൽ ഡിസംബർ ഏഴിനകം അപേക്ഷിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.norkaroots.net, 24 മണിക്കൂർ കാൾ സെന്റർ നമ്പർ 1800 425 3939.
Share: