സഫ്ദർജങ് ഹോസ്പിറ്റലിൽ ഡോക്ടർ

Share:

ന്യൂഡൽഹി സഫ്ദർജങ് ഹോസ്പിറ്റൽ ആൻഡ് വിഎംഎംസിയിൽ ജൂനിയർ റെസിഡന്റ് ഡോക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 310 ഒഴിവുകളാണുള്ളത് .
നിയമനം താൽക്കാലികമാണ്.
യോഗ്യത: എംബിബിഎസ്.
ഡെൽഹി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. 2017 ജൂലൈ ഒന്നിനോ അതിനകമോ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി മെയ് 21 പകൽ മൂന്ന്.
വിശദവിവരത്തിന് www.vmmcsjh.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക

Share: